ന്യൂദല്‍ഹി: ഇടുക്കിയിലെ മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി സമര്‍പ്പിച്ച ഹര്‍ജി അന്തിമവാദത്തിനായി സുപ്രീംകോടതി മാറ്റി. 2013 ഫെബ്രുവരിയിലേക്കാണു മാറ്റിവച്ചത്.
മണിക്കെതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണു മണിയുടെ നിലപാട്. രാഷ്ട്രീയ എതിരാളികളെ പാര്‍ട്ടി പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: