ന്യൂദല്‍ഹി: എയര്‍ കേരള വിമാന സര്‍വീസുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് പറഞ്ഞു. എന്നാല്‍ വിദേശ സര്‍വീസുകള്‍ നടത്തുന്നതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അജിത് സിംഗ് പറഞ്ഞു.
വിദേശത്തേക്ക് സര്‍വീസ് നടത്തണമെങ്കില്‍ അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്നാണ് മാനദണ്ഡം. ഈ മാനദണ്ഡത്തില്‍ ഇളവ് വേണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്കുന്ന മൂന്ന് വിമാനത്താവളങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ വിമാനത്താവളമെന്നും മന്ത്രി പറഞ്ഞു.
വ്യോമയന ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കിങ് ഫിഷറിന്റെ ഭാവി തീരുമാനിക്കപ്പെടുകയെന്നും അജിത് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: