ന്യൂദല്‍ഹി: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കേന്ദ്രമന്ത്രി എസ്.എം കൃഷ്ണയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രശ്നത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത കര്‍ണാടക നേതാക്കളുടെ യോഗത്തിന് തൊട്ടുമുന്‍പായിരുന്നു കൂടിക്കാഴ്ച.
കാവേരി നദീതീര ജില്ലയായ മാണ്ഡ്യ സ്വദേശിയാണ് മന്ത്രി എസ്.എം കൃഷ്ണ. തമിഴ്നാടിന് ജലം വിട്ടുകൊടുക്കണമെന്ന കാവേരി റിവര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം പുന:പരിശോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടകത്തിലെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
കര്‍ണാടകത്തിലെ ബി.ജെ.പി എം.പിമാര്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ പിന്നീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: