കൊച്ചി: സംസ്ഥാന ഭരണം നിയന്ത്രിക്കുന്നതു മുസ്ലിം ലീഗാണെന്ന മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവനയ്ക്കു കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മറുപടി. യുഡിഎഫില്‍ ഒരു കക്ഷിക്കും അപ്രമാദിത്യമില്ല. എല്ലാ കക്ഷികള്‍ക്കും തുല്യ പ്രാധാന്യമാണു നല്‍കുന്നത്. കൂട്ടായ ചര്‍ച്ചകളിലൂടെയാണു തീരുമാനം കൈക്കൊള്ളുന്നത്. മുന്നണിക്കകത്ത് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഇന്നലെയാണ് സംസ്ഥാനം ഭരിക്കുന്നത് മുസ്ലീംലീഗാണെന്ന് മന്ത്രി ഇബ്രാഹിം കുഞ്ഞ് പ്രസംഗിച്ചത്. കേരളം ഇപ്പോള്‍ ഭരിക്കുന്നത് മുസ്ലീംലീഗ് തന്നെയാണെന്നും ലീഗിന് അഹിതമായതൊന്നും അള്ളാഹുവിന്റെ കാരുണ്യത്താല്‍ നടക്കില്ലെന്നുമാണ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞത്.
സംസ്ഥാന ഭരണം കൈയാളുന്നത് ലീഗാണ്. ആരും അത് തുറന്ന് സമ്മതിക്കാറില്ലെന്ന് മാത്രം. നമ്മളാണ് ഇത് കൊണ്ടു നടക്കുന്നത്, നമ്മളാണ് കാര്യകര്‍ത്താക്കള്‍. ഇക്കാര്യം ലീഗിന്റെ അനുഭാവികളും പ്രവര്‍ത്തകരും മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രസ്താവനയ്ക്കെതിരെ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ലീഗിനെ നിലയ്ക്ക് നിര്‍ത്താനാവുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: