കൊച്ചി: കേരളത്തില്‍ മുസ്ലീം തീവ്രവാദം വര്‍ധിച്ചുവരികയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ഇത് തടയേണ്ട ചുമതല ഭരിക്കുന്നവര്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം തകര്‍ത്ത് വിഘടിപ്പിച്ച് ഭരിക്കാനാണ് നീക്കമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും പന്ന്യന്‍ രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ടി.പി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് സിപിഐ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പിന്നീട് തെളിഞ്ഞതായും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ഒരു പാര്‍ട്ടിയുടെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ മറ്റൊരു പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുബ്രഹ്മണ്യന്റെ രക്തസാക്ഷിത്വം സി.പി.എം ആചരിച്ചത് നല്ല കാര്യമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി പന്ന്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: