ന്യൂഡല്‍ഹി: വിവാദ പ്രസംഗത്തിന്റെ പേരില്‍ തന്നെ കേസില്‍ കുടുക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അമിതതാല്പര്യം കാണിച്ചുവെന്ന് സി.പി.എം. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി.ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് നല്കിയ മറുപടിയിലാണ് മണി ഇക്കാര്യം വ്യക്തമാക്കിയത്.എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണിയാണ് സുപ്രീംകോടതിയില്‍ കേസ് നല്‍കിയത്. നേരത്തെ ഹൈക്കോടതി മണിയുടെ ആവശ്യം തള്ളിയിരുന്നു. കേസ് ഒന്‍പതിന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: