ന്യൂദല്‍ഹി: സിക്കിം മുന്‍ ഗവര്‍ണര്‍ കേദാര്‍ നാഥ് സാഹ്നി (86) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുതിര്‍ന്ന ബിജെപി നേതാവായ സാഹ്നി ഗോവ ഗവര്‍ണറായും ദല്‍ഹി മേയറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അച്ചടക്കവും സമര്‍പ്പണമനോഭാവവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു കേദാര്‍ നാഥ് സാഹ്നിയെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അനുശോചന സമ്മേളനത്തില്‍ പറഞ്ഞു. ലളിത സ്വഭാവിയും ശുദ്ധഗതിക്കാരനുമായിരുന്നു സാഹ്നിയെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അനുസ്മരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സാഹ്നിയുടെ ഭൗതികശരീരം ഇന്ന് ദല്‍ഹിയിലെ അശോക റോഡിലെ ബിജെപി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.സംസ്കാരം വൈകിട്ട് നടക്കും. സത്യസന്ധനും മികച്ച ഭരണകര്‍ത്താവുമായിരുന്നു കേദാര്‍നാഥ് സാഹ്നിയെന്നും അനുശോചന സന്ദേശത്തില്‍ ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: