ചെന്നൈ: ചലച്ചിത്ര സംവിധായകന് ശശിമോഹന്‍ (56) അന്തരിച്ചു.ചെന്നൈ കോടന്പാക്കം ഭാരതീശ്വന് കോളനിയിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മൃതദേഹം ഇന്നു വൈകിട്ടോടെ സ്വദേശമായ കണ്ണൂര്‍ എടക്കാട് എത്തിക്കും.സംസ്കാരം നാളെ.മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളും ഏതാനും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്.ശ്രീരഞ്ജിനിയാണ് ഭാര്യ. മക്കള്‍: വിഷ്ണു, ശ്രീബാല.
എ.ബി.രാജിന്റെ സംവിധാനസഹായിയായാണ് ചലച്ചിത്രലോകത്തെത്തിയത്.മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്,നൂറ്റൊന്ന് രാവുകല്‍, മിസ് ഇന്ത്യ,ചുവന്ന കണ്ണുക?,തിലകം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മലയാള ചിത്രങ്ങള്‍.തിലകമാണ് അവസാന മലയാള ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: