ജയ്പൂര്‍: ജയ്പൂരിലെ സാംഗനര് വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി. ഇന്ന് വിമാനത്താവളം തകര്‍ക്കുമെന്നാണ് ഭീഷണിസന്ദേശം. ഫേസ്ബുക്കിലൂടെയാണ് ഇന്നലെ സന്ദേശമയച്ചത്. ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി. ബോംബാക്രമണത്തിലൂടെ വിമാനത്താവളം തകര്‍ക്കുമെന്നാണ് സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭീഷണിസന്ദേശത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് വിമാനത്താവളം ഡയറക്ടര്‍ പി. ശ്രീകൃഷ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വിമാനത്താവളത്തിനുള്ളിലെ സുരക്ഷക്കായി സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് പോലീസിനെ അധികമായും വിന്യസിച്ചിട്ടുണ്ട്. ഭീഷണിസന്ദേശം അയച്ചതിന് പിന്നില്‍ ആരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സുരക്ഷ ശക്തമാക്കിയതെന്നും ഡിസിപി യോഗേഷ് ദാദിച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: