ബ്രസല്‍സ്: ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നാലംഗ സിക്ക് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ ജീവനക്കാരനായ ജസ്ബീര്‍ സിംഗിന്റെ ഭാര്യയും മൂന്ന് ആണ്‍മക്കളുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാലുപേരുടേയും കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ജസ്ബീര്‍ സിംഗ് ജോലിസ്ഥലത്ത് നിന്ന് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് ഫോണില്‍ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ലെന്നും പിന്നീട് നേരിട്ടെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ഇയാള്‍ പറയുന്നു.
എത്തിയപ്പോള്‍ വീട്ടിനുള്ളില്‍ വെളിച്ചമുണ്ടായിരുന്നില്ല. ലൈറ്റിട്ടപ്പോള്‍ മുറി മുഴുവന്‍ രക്തം തളം കെട്ടിയ നിലയിലായിരുന്നുവെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു. എന്നാല്‍ പോലീസ് കൊലപാതകത്തെക്കുറിച്ച് യാതൊന്നും വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: