കൊച്ചി: കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്നത് പ്രായോഗികമായ കാര്യമല്ലെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഒരാള്‍ എന്ത് കുടിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജഡ്ജിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കള്ള് ചെത്ത് നിര്‍ത്തണമെന്ന് യു.ഡി.എഫിന് അഭിപ്രായമില്ല. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണമെന്ന മുസ്ലീംലീഗിന്റെ അഭിപ്രായം അവരുടേത് മാത്രമാണെന്നും മന്ത്രി കെ.ബാബു പറഞ്ഞു. കള്ള് ചെത്ത് നിരോധനം പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് കള്ള് ചെത്ത് വ്യവസായം നിര്‍ത്തണമെന്ന് യു.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെടാന്‍ ഇന്നലെ നടന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ധാരണയായിരുന്നു. സംസ്ഥാനത്ത് കള്ള് വ്യവസായം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോച്ചിച്ചുകൂടേയെന്ന് ഹൈക്കോടതി ആരാഞ്ഞ സാഹചര്യത്തിലാണ് ലീഗ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: