ഫ്രഞ്ച്ഗയാന: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 10ന്റെ വിക്ഷേപണം വിജയകരം. ഐഎസ്.ആര്.ഒയുറ്റെ നൂറ്റി ഒന്നാമത് വിക്ഷേപണ ദൗത്യമായിരുന്നു ഇത്. തെക്കന്‍ അമെരിക്കയിലെ യൂറോപ്യന്‍ വിക്ഷേപണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് ജി സാറ്റ് 10 വിക്ഷേപിച്ചത്.
പുലര്‍ച്ചെ 2.48നായിരുന്നു വിക്ഷേപണം. വിക്ഷേപണം നടന്നു 31 മിനിറ്റുകള്‍ക്കകം 250 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ജി സാറ്റ് 10 എത്തി. ഏരിയന്‍-5 റോക്കറ്റിന്റെ സഹായത്തോടെയാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയത്. ജി സാറ്റ് 10നൊപ്പം വിദേശ നിര്‍മിത വാര്‍ത്താവിനിമയ ഉപഗ്രഹം ആസ്ട്രാ 2എഫും വഹിച്ചുകൊണ്ടാണ് ഏരിയന്‍ 5ന്റെ യാത്ര.
നവംബറോടെ ജി സാറ്റ് 10 പ്രവര്ത്ത ക്ഷമമാകും. പതിനഞ്ചു വര്‍ഷത്തെ കാലാവധിയാണ് ഈ ഉപഗ്രഹത്തിനുള്ളത്. 3,400 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 10 നിര്‍മിച്ചത് ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്താണ്. ഇന്ത്യയുടെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിനിമയ ഉപഗ്രഹമാണിത്. 30 ട്രാന്‍സ്പോണ്ടറുകളാണ് ജി സാറ്റ് 10ലുള്ളത്.
ടെലി കമ്യൂണിക്കേഷനും, ഡി ടി എച്ച് സേവനവും റേഡിയൊ നാവിഗേഷനുമാണ് ജി സാറ്റ് 10ലൂടെ സാധ്യമാകുന്നത്. കൂടാതെ വ്യോമയാന ഗതാഗതത്തിനു സഹായിക്കുന്ന ജിപിഎസ് സംവിധാനത്തിലുള്ള ജിയൊ ആര്‍ഗ്യുമെന്റ് നാവിഗേഷന്‍ സംവിധാനം ഗഗന് പ്ലേ ലോഡും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: