കല്പറ്റ: ടി.പി ചന്ദ്രശേഖരന് വധത്തിന് പിന്നില്‍ സിപിഎം ആണെന്ന മുന്‍ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ടി.പി. മരിച്ച അന്നു തന്നെ ഈ നിലപാട് വ്യക്തമാക്കിയതാണ്. അതിനു ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ പ്രമേയത്തില്‍ പറയുന്നതു പോലെ കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യനാട്ടിലെ കല്പറ്റയില് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: