കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കര്ഷകന് ആത്മഹത്യ ചെയ്തു. അമ്പലവയല്‍ കമ്പളേരി മത്തോക്കില്‍ എബ്രഹാം എന്ന ബാബുവാണ് ആത്മഹത്യ ചെയ്തത്.
എബ്രഹാമിന് പത്ത് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. വിഷം കഴിച്ച നിലയില്‍ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തുകയായ്രിരുന്നു എബ്രഹാം. കാര്‍ഷിക വായ്പയ്ക്ക് പുറമേ മക്കളുടെ പഠനത്തിനായി വിദ്യാഭ്യാസ വായ്പയും എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: