ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഐസിഐസിഐ ബാങ്കിന്റെ വാഹനം കൊള്ളയടിച്ച് അഞ്ചു കോടി രൂപ കവര്‍ന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. എടിഎമ്മുകളില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണമാണ് വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച ശേഷം മോഷ്ടാക്കള്‍ കവര്‍ന്നത്.
ദല്‍ഹിയിലെ അതീവ സുരക്ഷാ മേഖലകളിലൊന്നായ ഡിഫന്‍സ് കോളനിയിലാണ് സംഭവം നടന്നത്. വാഹനം പിന്നീട് ദക്ഷിണ ദല്‍ഹിയില്‍ കണ്ടെത്തിയെങ്കിലും പണവുമായി മോഷ്ടാക്കള്‍ കടന്നിരുന്നു. വെടിയേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ എയിംസിലെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്.
വാന്‍ കടന്നുപോയ വഴികളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് കൊള്ളക്കാരെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: