ന്യൂദല്‍ഹി: രാജ്യത്ത് പുതിയ പാചകവാതക കണക്ഷനുകള്‍ നല്‍കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. നിലവിലുള്ള വരിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ പുതിയ കണക്ഷനുകള്‍ നല്‍കുകയുള്ളൂ.
സബ്സിഡിയോടെ പ്രതിവര്‍ഷം ആറു പാചകവാതക സിലിണ്ടറുകള്‍ നല്കിയാല് മതിയെന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. ഒരേ കുടുംബത്തിലുള്ളവര്‍ വിവിധ പേരുകളിലായി പാചകവാതക കണക്ഷനുകള്‍ക്ക് അപേക്ഷ നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി.
രേഖകള്‍ പരിശോധിക്കുന്നതിന് കുറഞ്ഞത് അഞ്ചു മാസമെങ്കിലും സമയമെടുക്കുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: