കൊച്ചി: ഫസല്‍ വധക്കേസില്‍ ഏഴും എട്ടും പ്രതികളായ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതു മൂന്നാം തവണയാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്.
ജാമ്യം അനുവദിച്ചാല്‍ ഇരുവരും കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു കൊണ്ടാണു കോടതി നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: