സൂരജ്കുണ്ഡ്: യു.പി.എ സര്‍ക്കാര്‍ അസുഖം ബാധിച്ച് വെന്റിലേറ്ററിലാണെന്ന് എന്‍.ഡി.എ ചെയര്‍മാനും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എല്‍.കെ അദ്വാനി പറഞ്ഞു. 2014ന് മുമ്പ് സര്‍ക്കാര്‍ താഴെ വീഴുമെന്നും യു.പി.എയിലെ ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സൂര്ജ്കുണ്ഡില് നടന്ന ബി.ജെ.പി ദേശിയ സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി. സ്വാതന്ത്ര്യത്തിന് ശേഷം നിരവധി സര്‍ക്കാരുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തേതു പോലൊരു സര്‍ക്കാരിനെ ഇതുവരെ കണ്ടിട്ടില്ല. പ്രധാനമന്ത്രി മന്മോഹന് സിംഗ് തന്റെ അധികാരങ്ങളെല്ലാം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയിരിക്കുകയാണ്.
2009ല്‍ മന്മോഹനെ ദുര്‍ബലനായ പ്രധാനമന്ത്രി എന്ന് ഞാന്‍ വിശേഷിപ്പിച്ചിരുന്നു. അത് ശരിയല്ലെന്ന് പലരും പറഞ്ഞു. എന്നാല്‍ എന്റെ അന്നത്തെ പ്രസ്താവനയെ ഓര്‍ത്ത് ഇന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു. കാരണം മന്മോഹന് അങ്ങനെയാണെന്ന് തെളിയിച്ചുവെന്നും അദ്വാനി പറഞ്ഞു.
യു.പി.എയിലെ ഘടകകക്ഷികള്‍ സര്‍ക്കാര്‍ താഴെ വീഴണമെന്നാണ് ചിന്തിക്കുന്നത്. സര്‍ക്കാരിന്റെ ജീവന് നിലനിര്‍ത്തുന്ന സപ്പോര്‍ട്ടുകള്‍ ഉടന്‍ തന്നെ നഷ്ടമായേക്കാവുന്ന സാഹചര്യത്തിലാണ് യു.പി.എ. അതിനാല്‍ തന്നെ അടുത്ത ലോക്സാഭാ തെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന നടപടി തുടങ്ങാന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടതായും അദ്വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: