പത്തനംതിട്ട: കേരളത്തില്‍ ഹര്‍ത്താലിന്റെ പേരില്‍ ചിലര്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജെ.ബി കോശി. ഇവരെ സംഘടിതമായി കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെ.ബി കോശി. ഹര്‍ത്താലിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മനുഷ്യാവകാശ ലംഘനമാണ്. മറ്റുള്ളവരുടെ വാഹനങ്ങള്‍ തടയാന്‍ ആര്‍ക്കും അവകാശമില്ല. സുപ്രീംകോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇപ്പോള്‍ അഞ്ചും ആറും ആള്ക്കാര് കൂടി ഹര്‍ത്താലിന്റെ പേരില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ മൂലം മനുഷ്യര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് വലുതാണെന്നും ജെ.ബി കോശി പറഞ്ഞു. കേരളത്തിലെ എണ്‍പത് ശതമാനം പോലീസുകാരും പാവപ്പെട്ടവരെ പറ്റിച്ച് ജീവിക്കുന്നവരാണ്. ചില ഡി.വൈ.എസ്.പിമാര്‍ കരിങ്കല്‍ ക്വാറി, മണല്‍ മാഫിയകളില്‍ നിന്ന് മാസപ്പടി വാങ്ങുന്നത് തനിക്ക് നേരിട്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: