സുരജ്കുണ്ഡ്(ഹരിയാന): ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായി രണ്ടാം തവണയും നിതിന്‍ ഗഡ്കരി തെരഞ്ഞെടുക്കപ്പെട്ടു. ഗഡ്കരിക്കു രണ്ടാമൂഴം നല്‍കാനുള്ള പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ദേശീയ സമിതി യോഗം അംഗീകാരം നല്കി. പ്രമേയത്തെ കൗണ്‍സില്‍ അംഗങ്ങള്‍ ഐകകണ്ഠ്യേന അംഗീകരിച്ചു.
ഹരിയാനയില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പാര്‍ട്ടി നേതാവ് രാജ്നാഥ് സിംഗാണ് പാര്‍ട്ടി ഭരണഘടനയിലെ 21ാം വകുപ്പ് ഭേദഗതി ചെയ്ത് പ്രമേയം അവതരിപ്പിച്ചത്. പുതിയ ഭരണഘടന ഭേദഗതി പ്രകാരം 2015 വരെ ഗഡ്കരിക്ക് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാം.
രണ്ട് മാസം മുമ്പ് മുംബൈയില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ ഭേദഗതി സംബന്ധിച്ച തീരുമാനം എടുത്തിരുന്നു. നിലവിലെ ബി.ജെ.പി ഭരണഘടനാ പ്രകാരം ഒരാള്‍ക്ക് ഒരു തവണ മാത്രമേ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിക്കാനാവൂ. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
കേരളത്തെക്കുറിച്ചു സംസ്ഥാന ഘടകം അവതരിപ്പിച്ച റിപ്പോര്‍ട്ട് ദേശീയ സമിതി അംഗീകരിച്ചു. കേരളം ഭീകരവാദത്തിന്റെ കേന്ദ്രമായി മാറുന്നുവെന്നും ഇതിനു കോണ്‍ഗ്രസും മുസ്ലിം ലീഗും കൂട്ടുനില്‍ക്കുന്നുവെന്നുമുള്ള പരാമര്‍ശങ്ങള്‍ ദേശീയ സമിതിയുടെ പ്രമേയത്തില്‍ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: