കൊല്ലം : അന്‍പത്തൊന്‍പതാം ജന്മദിനത്തില് അമ്മയുടെ കാരുണ്യത്തിന്റെ അമൃതവര്‍ഷം. പതിനായിരങ്ങള്‍ തടിച്ചുകൂടിയ അമൃതപുരിയില്‍ വച്ച് ഇന്നലെ മാനവസേവ തന്നെയാണ് മാധവ സേവ എന്ന് വിളിച്ചറിയിക്കുന്ന വിവിധ പദ്ധതികള്‍ക്ക് മാതാ അമൃതാനന്ദമയീ ദേവി തുടക്കം കുറിച്ചു. അവയില്‍ മുഖ്യമായത് കണ്ണൂരിലെ ചാല ടാങ്കര്‍ ദുരന്തത്തിനും ശിവകാശിയിലെ പടക്കനിര്‍മ്മാണശാല അപകടത്തിനും ഇരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിയ സാന്ത്വനവും സഹായവുമാണ്.
കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ 200 ഹൃദയശസ്ത്രക്രിയകളും 50 വൃക്കശസ്ത്രക്രിയകളും സൗജന്യമായി നടത്തുന്ന പ്രത്യേക പദ്ധതിയായ അമൃതസാന്ത്വനത്തിന്റെ ഉദ്ഘാടനം ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്ദത്ത് നിര്‍വഹിച്ചു. ഭാഷാപിതാവായ തുഞ്ചത്താചാര്യന്റെ ജീവചരിത്രം തയ്യാറാക്കിയ സാഹിത്യകാരന് സി. രാധാകൃഷ്ണന് ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്കാരം അമ്മയുടെ സാന്നിധ്യത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി.ജെ.കുര്യന് സമ്മാനിച്ചു. 123456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്പ്പവുമടങ്ങുതാണ് അവാര്‍ഡ്. ജന്മദിനാഘോഷഭാഗമായി വിവിധ മേഖലകളില്‍ മഠം നടപ്പാക്കുന്ന 25 കോടി രൂപയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്കും പി.ജെ.കുര്യന് തുടക്കം കുറിച്ചു. സംസ്ഥാനത്തെ നിര്‍ധനരായ 500 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നല്കുന്ന അമൃതകുടീരം പദ്ധതി കേന്ദ്രമന്ത്രി കെ.വി.തോമസ് നിര്‍വഹിച്ചു.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട് നിരാലംബരായ മൂന്ന് സഹോദരങ്ങളെ ദത്തെടുക്കുന്നതിനും വള്ളിക്കാവ് സാക്ഷ്യം വഹിച്ചു. അമൃതശ്രീ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിമിത്രം സ്കോളര്‍ഷിപ്പ് വിതരണം, അമൃതനിധി പെന്ഷന് വിതരണം, മഠത്തിന്റെ നാല് പുസ്തകങ്ങളുടെ പ്രകാശനം എന്നിവയും നടന്നു.
മഠം വൈസ്ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ജന്മദിനസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. അമൃതയിലെ വിദ്യാര്‍ത്ഥികളുടെ മോഹിനിയാട്ടത്തിനുശേഷമാണ് അമ്മ വേദിയിലേക്ക് എത്തിയത്. വേദിയിലുണ്ടായിരുന്ന വിശിഷ്ടാതിഥികള്‍ അമ്മയെ വന്ദിച്ചു. പിന്നീട് അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ അമ്മയുടെ പാദപൂജ നടത്തി. തുടര്‍ന്ന് നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, സംസ്ഥാനമന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആര്യാടന് മുഹമ്മദ്, വി.എസ്.ശിവകുമാര്‍, പി.ജെ.ജോസഫ്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദതീര്‍ത്ഥപാദര്‍, ശിവഗിരിമഠം സ്വാമി ഋതംബരാനന്ദ, മുന്‍മന്ത്രിമാരായ കെ.ആര്.ഗൗരിയമ്മ, കടന്നപ്പള്ളി രാമചന്ദ്രന്, സി.ദിവാകരന്, എംഎല്‍എയായ പി.സി.വിഷ്ണുനാഥ്, എന്‍.പീതാംബരക്കുറുപ്പ് എംപി, എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ധീവരസഭാ പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണന്, മധ്യപ്രദേശ് എംഎല്‍എ ഗിരീഷ് ഗൗതം, തമിഴ്നാട് എംഎല്‍എ തങ്കത്തമിഴ് ശെല്വന്, ആണ്ടിപ്പെട്ടി മുന്‍എംഎല്‍എ ആര്.എം.പളനിസ്വാമി, ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റ് അശോക് സിംഗ്, സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്, വി.ദിനകരന്, ജില്ലാ കളക്ടര്‍ പി.ജി.തോമസ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ.രാജന്‍ബാബു, വി.ആര്.കൃഷ്ണയ്യര്‍, കടവൂര്‍ ശിവദാസന്‍, പി.വി.ഗംഗാധരന്, മേയര്‍ പ്രസന്ന ഏണസ്റ്റ്, എഡിജിപി ഹേമചന്ദ്രന്, ആര്.എം.പളനിസ്വാമി, രാധാമണി തുടങ്ങിയവര്‍ സംബന്ധിച്ചു. ബിജെപി ദേശീയ നേതാവ് എല്‍.കെ.അദ്വാനി, കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, സുശീല്‍കുമാര്‍ ഷിന്‍ഡെ, എസ്.എം.കൃഷ്ണ, യുപിഎ അധ്യക്ഷ സോണിയാഗാന്ധി എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: