കൊച്ചി: സംസ്ഥാനത്ത് വിനോദസഞ്ചാരമേഖലയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടൊപ്പം ജനകീയ പങ്കാളിത്തം കൂടി ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. വിനോദ സഞ്ചാരമേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്തം സംസ്ഥാനത്ത് വന്‍വിജയമാണെന്നും ഉത്തരവാദിത്ത ടൂറിസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ ടൂറിസത്തെ കൂടുതല്‍ ജനകീയമാക്കുന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തദ്ദേശവാസികള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളട്രാവല്മാര്ട്ടിന്റെ ഏഴാമത് എഡിഷന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദ സഞ്ചാരമേഖലയില പരിസ്ഥിതി സംരക്ഷണത്തിന് പ്രഥമ മുന്‍ഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും പരിസ്ഥിതി കേരളത്തിന്റെ സമ്പത്ത് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മുടെ സംസ്ക്കാരവും നിക്ഷേപവുമായ പരിസ്ഥിതിയെ ഭാവി തലമുറക്കുറയ്ക്കായികൂടി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം തുടര്‍ന്നു.
കഴിഞ്ഞ ആഴ്ച്ചകളില്നടന്ന എമര്‍ജിംഗ് കേരളയില്‍ വിനോദ സഞ്ചാരമേഖലയിലെ പദ്ധതികളിലാണ് നിക്ഷേപകര്‍ ഏറെ താല്പര്യം കാണിച്ചതെന്നും സിപ്ലെയിന്‍ പദ്ധതിക്കുമാത്രമായി 58 താല്‍പര്യപത്രമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാരമേഖല നിക്ഷേപത്തിന്റെ കാര്യത്തിലും തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പ്രവാസിമലയാളികള്‍ വഴിയുള്ള വിദേശനാണ്യ വിനമയത്തിന് തൊട്ടുതാഴെയാണ് വിനോദ സഞ്ചാരമേഖലവഴിയുള്ള വിദേശനാണ്യ വിനിമയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധമേഖലഖകളെ ഏകോപിപ്പിക്കുന്ന സംയോജിത വികസന മാതൃകയില്‍ ടൂറിസത്തിനു സുപ്രധാന പങ്കാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. ടൂറിസം രംഗത്തു മുതല്‍മുടക്കുന്നവര്‍ക്ക് ആയാസരഹിതമായ നിക്ഷേപം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാന സൗകര്യവികസനം ടൂറിസത്തില്‍ സുപ്രധാനമാണ്. പരിസ്ഥിതി സൗഹാര്‍ദവും സുസ്ഥിരവുമായ ഉത്തരവാദിത്ത ടൂറിസമാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി.തോമസ്, ധനമന്ത്രി കെ.എം.മാണി, എം.എല്‍.എ.മാരായ എസ്.ശര്‍മ, ഹൈബി ഈഡന്, കെ.അജിത്, ഡോമനിക് പ്രസന്റേഷന്, മേയര്‍ ടോണി ചമ്മിണി, ടൂറിസം സെക്രട്ടറി സുമന് ബില്ല, ഡയറക്ടര്‍ റാണി ജോര്‍ജ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് റിയാസ് അഹമ്മദ്, ഇ.എന്‍.നജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: