കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി ഫണ്ട് പിരിവ് നടത്തിയതിന് സിപിഎമ്മില്‍ വീണ്ടും അച്ചടക്ക നടപടി. ഉള്ളേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ നാല് പേരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.
കെ.കെ.സാജിദ്, മുരുകേഷ്, എം.മജീദ്, ലാല്‍ കിഷോര്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. ഇവരില്‍ ലാല്‍ കിഷോര്‍ എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ 11 പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: