പാറ്റ്ന: ബിഹാറിലെ സിവാന്‍ ജില്ലയില്‍ ട്രെയിന്‍ ബസിലിടിച്ച് എട്ട് കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. അപകടത്തില്‍ പന്ത്രണ്ടിലേറെ പേര്‍ക്ക് പരിക്കേറ്റു. ഹൗറ- ഗോരഖ്പുര്‍ ബാഗ് എക്സ്പ്രസാണ് ഡി.എ.വി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസില്‍ ഇടിച്ചത്.
സിവാന്‍ റെയിര്‍വേ സ്റ്റേഷന് സമീപം ചാപ് ധാല റെയില്‍വേ ക്രോസിങ്ങിലാണ് അപകടം നടന്നത്. റെയില്‍വേ ക്രോസിങ്ങില്‍ ഗേറ്റ്മാന് ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെത്തുടര്‍ന്ന് ക്ഷുഭിതരായ തദ്ദേശവാസികള്‍ റെയില്‍വേ വസ്തുവകകള്‍ നശിപ്പിക്കുകയും ട്രെയിനിന് തീവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വെ മന്ത്രി സി.പി ജോഷി അറിയിച്ചു. ഗുരുതരമായി പരിക്കറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: