കോഴിക്കോട്: പയ്യോളിയില്‍ ബി.എം.എസ് പ്രവര്‍ത്തകനായിരുന്ന മനോജിനെ വധിച്ച കേസില്‍ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് ആറ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.
കേസില്‍ സിപിഎം തങ്ങളെ ആസൂത്രിതമായി പ്രതികളാക്കുകയായിരുന്നു എന്നാരോപിച്ചാണ് പിടിയിലായ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം നുണ പേരിശോധനാ ആവശ്യവുമായി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസില്‍ ഉള്‍പ്പെട്ട തങ്ങളെ പാര്‍ട്ടി വഞ്ചിച്ചുവെന്നും കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് പാര്‍ട്ടി ഉറപ്പു തന്നിരുന്നുവെന്ന് ഒന്നാം പ്രതി അജിത്കുമാര്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന സി.ഐ ഡി.വൈ.എഫ്.ഐക്കാരനാണെന്ന് പാര്‍ട്ടി പറഞ്ഞതായും അജിത് കുമാര്‍ വെളിപ്പെടുത്തി.
നുണപരിശോധന ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അജിത്കുമാര്‍ പറഞ്ഞു. നേരത്തെ കേസിലെ പതിനാല് സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ ഇടപെടാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനാണ് മനോജ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: