തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ സ്ഥാനമേറ്റു. രാവിലെ 11.30ഓടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മഞ്ജുള ചെല്ലൂര്‍.
സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി കെ.എം.മാണി, സ്പീക്കര്‍ ജി.കാര്ത്തികേയന്, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, പി.ജെ.ജോസഫ് തുടങ്ങിയവരും പങ്കെടുത്തു. കേരള ഹൈക്കോടതിയിലെ മൂന്നാമത്തെ വനിതാ ചീഫ് ജസ്റ്റിസാണ് മഞ്ജുള ചെല്ലൂര്‍.
ഹൈക്കോടതി ജഡ്ജി, കര്‍ണാടകയില്‍ ജില്ലാ ജഡ്ജി എന്നീ നിലകളിലും അവര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരിക്കെ കഴിഞ്ഞ നവംബറിലാണ് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി മഞ്ജുള ചെലൂര്‍ നിയമിതയാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: