മഥുര: ഉത്തര്‍പ്രദേശിലെ മഥുരയ്ക്ക് സമീപം ബര്‍സാനയില്‍ രാധാ റാണി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകള്‍ പേര് മരിച്ചു. രാധാഷ്ടമി ആഘോഷത്തിനിടെയായിരുന്നു സംഭവം. ഒരാള്‍ ഹൃദയാഘാതം മൂലവും മറ്റൊരാള്‍ ഗോവണിയില്‍ നിന്ന് വീണുമാണ് മരിച്ചത്.
പ്രസിദ്ധമായ ക്ഷേത്രത്തിലേക്ക് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. തിക്കിലും തിരക്കിലും പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസുകാരോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
ശ്രീകൃഷ്ണന്റെയും രാധയുടെയും കളിസ്ഥലം എന്നറിയപ്പെടുന്ന മഥുരയിലും വൃന്ദാവനത്തിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: