തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ തുടര്‍ച്ചയായി മുടങ്ങുന്ന സ്ഥിതി ഇനിയുണ്ടാകില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിംഗിന്റെ ഉറപ്പ്. വിമാനം റദ്ദാക്കിയ വിഷയത്തെ കുറിച്ച് ശശി തരൂര്‍ എം.പി അജിത് സിംഗുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്.
കേരളത്തില്‍ വിമാനങ്ങള്‍ റദ്ദാക്കാനുണ്ടായ സാഹചര്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ കേരളത്തിലെത്താന്‍ അജിത് സിംഗ് സമ്മതിച്ചതായും ശശി തരൂര്‍ പറഞ്ഞു. അജിത് സിംഗിന്റെ മണ്ഡലത്തില്‍ നിന്നും ഹജ്ജ് തീര്‍ഥാടനത്തിനായി കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാനങ്ങള്‍ പിന്‍വലിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശശി തരൂര്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ഒരു മാസത്തിനിടെ 168 രാജ്യാന്തര വിമാനങ്ങളാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: