ടോക്കിയോ: ജപ്പാനില്‍ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ റിക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരിക്ക് വെള്ളി മെഡല്‍. ഫൈനലില്‍ ദക്ഷിണകൊറിയയുടെ ലോക ഒന്നാം നമ്പര്‍ താരമായ കീ ബോ ബേയാണ് ദീപിക കുമാരിയെ പരാജയപ്പെടുത്തിയത്. കടുത്ത മത്സരത്തില്‍ 4-6 നാണ് ദീപിക രണ്ടാം സ്ഥാനത്ത് എത്തിയത്.
ആദ്യ രണ്ട് സെറ്റുകള്‍ 26-23, 27-25 എന്ന നിലയില്‍ സ്വന്തമാക്കിയ ദീപിക സ്വര്‍ണപ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍ അടുത്ത രണ്ടു സെറ്റുകള്‍ 28-24, 26-23 എന്ന നിലയില്‍ വിജയിച്ച കൊറിയന്‍ താരം അവസാന സെറ്റ് 25-26 ന് നേടി വിജയിക്കുകയായിരുന്നു.
അമേരിക്കയുടെ ജെന്നിഫര്‍ നിക്കോള്‍സിനെ പരാജയപ്പെടുത്തിയാണ് ദീപിക ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: