ന്യൂദല്‍ഹി: ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്‍ നേതാവ് അരവിന്ദ് കെജ്രിവാള് അണ്ണാ ഹസാരെയ്ക്ക് രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. ഹസാരെയുടെ ഒരു സഹായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കെജ്രിവാളിന്റെ എന്‍ജിഒ സംഘടനയായ പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് ഹസാരെയ്ക്ക് നല്കാന് ഒരുങ്ങിയതെന്നാണ് വെളിപ്പെടുത്തല്‍. ഹസാരെയുടെ ഗ്രാമമായ റിലേഗണ്‍ സിദ്ധിയിലെത്തിയാണ് കെജ്രിവാള് രണ്ടു കോടി രൂപയുടെ ചെക് നല്കാന് ശ്രമിച്ചത്. എന്നാല്‍ ഹസാരെ ചെക് വാങ്ങാതെ മടക്കി നല്‍കുകയായിരുന്നെന്നും സഹായി വെളിപ്പെടുത്തി.
ഏറെക്കാലം അഴിമതി വിരുദ്ധപോരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന കെജ്രിവാളുമായി വേര്‍പിരിഞ്ഞതായി അണ്ണാ ഹസാരെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: