ന്യൂദല്‍ഹി: കേന്ദ്ര വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്താനുള്ള കമ്മിഷന് നീക്കത്തിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമത്തില്‍ ഉള്‍പ്പെടില്ലെന്നു ചൂണ്ടിക്കാട്ടി വിവരാവകാശ കമ്മിഷനു സിപിഎം കത്തു നല്കി. സിപിഎമ്മിനെ കൂടാതെ കോണ്‍ഗ്രസും ബിജെപിയും ബി.എസ്.പിയും എതിര്‍പ്പു പ്രകടിപ്പിച്ചു.
നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പൊതു സ്ഥാപനമല്ല രാഷ്ട്രീയ പാര്ട്ടികളെന്നാണു സിപിഎം നിലപാട്. വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 26നു ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും സിപിഎം പ്രതിനിധി ഹാജരായില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്ന സംഘടനകള്‍ക്കേ നിയമം ബാധകമാകൂവെന്നു കത്തില്‍ സിപിഎം ചൂണ്ടിക്കാട്ടുന്നു.
നിയമം ബാധകമല്ലെന്നു കാട്ടി എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ കമ്മിഷന്റെ അപേക്ഷ തിരിച്ചയച്ചു. പരാതിക്കു മറുപടി നല്കാന് പാര്‍ട്ടിക്ക് ആള്ബലമില്ലെന്നാണ് എന്‍സിപി വിശദീകരണം. വിവരാവകാശ നിയമ പ്രകാരം പൊതു സ്ഥാപനമാണു രാഷ്ട്രീയ പാര്‍ട്ടികളെന്നു സിപിഐ നിലപാട്. അതിനാല്‍ വിവരങ്ങള്‍ ലഭ്യമാക്കാം. പരാതികള്‍ പരിഗണിക്കുന്നതിനു പാര്‍ട്ടിക്കു സെന്‍ട്രല്‍ കണ്ട്രോള് കമ്മിഷന് എന്ന സമിതിയുണ്ടെന്നു മുന്‍ ദേശീയ സെക്രട്ടറി എ.ബി. ബര്ദന് മറുപടി കത്തിലൂടെ കമ്മിഷനെ അറിയിച്ചു.
സര്‍ക്കാര്‍ നല്കുന്ന നികുതിയിളവും ഓഫിസ് കെട്ടിടത്തിന്റെ സ്ഥലവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന സംഘടനകള്‍ക്കു വിവരാവകാശ നിയമത്തിലെ രണ്ടാം വകുപ്പു ബാധകമാകുമെന്നു വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. യുപിഎ സര്‍ക്കാരാണു വിവരാവകാശ നിയമം കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: