ആലപ്പുഴ: ആര്‍എസ്എസ് മുന്‍ ആലപ്പുഴ ജില്ലാ സംഘചാലകും വിശ്വഹിന്ദുപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന തോണ്ടന്‍കുളങ്ങര ദക്ഷിണയില്‍ പ്രൊഫ.പി.എന്‍.സോമരാജന് (75) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. എസ്ഡി കോളേജ് അധ്യാപകനും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്നു.
കേരള യൂണിവേഴ്സിറ്റി സെനറ്റംഗം, രാജാ കേശവദാസ് സ്മാരക സമിതി സ്ഥാപക സെക്രട്ടറി, സീനിയര്‍ സിറ്റിസണ്‍ ഫോറം സ്ഥാപക വൈസ് പ്രസിഡന്റ്, കെ.കെ.നായര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ്, സംസ്കാര വൈസ് പ്രസിഡന്റ്, ഉപഭോക്തൃ സംരക്ഷണ സമിതി അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ്, ശ്രീരാമകൃഷ്ണ ഫ്രീ മെഡിക്കല്‍ സെന്റര്‍ ട്രസ്റ്റ് സെക്രട്ടറി, ശ്രീരാമകൃഷ്ണ യോഗാനന്ദാശ്രമം സെക്രട്ടറി, പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന് മാര്‍ഗദര്‍ശി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ശാരദാ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് മുഖ്യപങ്കുവഹിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ പുലര്‍ച്ചെയാണ് അന്തരിച്ചത്. ഭാര്യ: എസ്.ലളിത (മുന്‍ ടൂറിസം ജില്ലാ സെക്രട്ടറി). മക്കള്‍: സന്ധ്യാരാജ് (ബിസിനസ് കണ്‍സള്‍ട്ടന്റ്), നിഷാറാണി (അധ്യാപിക, എസ്ഡി കോളേജ്). മരുമക്കള്‍: ദീപ, മഹാദേവന് (എംഡി, ട്രാവന്‍കൂര്‍ കൊക്കോടഫ്റ്റ്). സഞ്ചയനം ബുധനാഴ്ച രാവിലെ 9.45ന്.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത്, അഖിലകാര്യ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്, ക്ഷേത്രീയ സംഘചാലക് വന്ന്യരാജ്, പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, അഖിലഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സേതുമാധവന്, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എം.രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി മോഹനന്, സംഘടനാ സെക്രട്ടറി എം.സി.വത്സന്, സെക്രട്ടറി ഐ.ബി.ശശി, ജോയിന്റ് സെക്രട്ടറി വി.ആര്.രാജശേഖരന്, ട്രഷറര്‍ കെ.പി.നാരായണന്, എം.പി.വിജയകുമാര്‍, വൈസ് പ്രസിഡന്റ് പി.രാഘവന്, ആദിവാസി ഫെഡറേഷന് സെക്രട്ടറി ഭാസ്കരന് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ജന്മഭൂമിക്ക് വേണ്ടി ചെയര്മാന് കുമ്മനം രാജശേഖരന് പുഷ്പചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: