തൃശൂര്‍: തൃശൂരില്‍ വീണ്ടും ഇന്നു പുലര്‍ച്ചെ 1.15-ഓടെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 1.8 ആണ് തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമുണ്ടായ ചലനം 2.8 രേഖപ്പെടുത്തിയിരുന്നു. തൃശൂര്‍ ചെറുമുക്ക് അമ്പലത്തിനു സമീപപ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കഴിഞ്ഞ ദിവസം വിയ്യൂര്‍ മെജസ്റ്റിക് റോഡായിരുന്നു പ്രഭവകേന്ദ്രമായിരുന്നത്. ഭൂചലനത്തിന്റെ ശക്തി കുറഞ്ഞതോടെ തുടര്ചലനത്തിനുള്ള സാധ്യത ഇല്ലെന്നാണ് പീച്ചി ഭൗമശാസ്ത്ര നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്നലെ രാത്രി നഗരത്തില്‍ ശക്തമായ ചലനം അനുഭവപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ ദിവസത്തെ ചലനത്തേക്കാള്‍ തീവ്രത കുറവാണെങ്കിലും രാത്രി നിശബ്ദമായ അന്തരീക്ഷമായതിനാല്‍ കൂടുതല്‍ തീവ്രത തോന്നിയേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം രാത്രി 9.15-നായിരുന്നു ഭൂമികുലുക്കമുണ്ടായത്. മാസങ്ങള്‍ക്കു മുന്‍പ് താണിക്കുടം പ്രഭവകേന്ദ്രമായി മറ്റൊരു ഭൂചലനം അനുഭവപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: