ന്യൂദല്‍ഹി: സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് നിയുക്ത സുപ്രീംകോടതി ചീഫ് ജസിറ്റ്സ് അല്‍ത്തമാസ് കബീറിന്റെ പിന്തുണ. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സമ്പത്തിക പരിഷ്ക്കരണങ്ങള്‍ അനിവാര്യമാണെന്ന് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ പറഞ്ഞു.
ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദല്‍ഹി ബാര്‍ കൗണ്‍സിലിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍. 1991ല്‍ ശക്തമായ സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്വീകരിച്ച ആളാണ് പ്രധാനമന്ത്രി മന്മോഹന് സിംഗ്.
ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച വിശ്വാസ്യത കൂട്ടാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: