കോട്ടയം: മന്ത്രി കെ.എം മാണിക്കെതിരെ പ്ലക്കാര്‍ഡുമായി കോണ്‍ഗ്രസ് അനുകൂല അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാര്‍ പ്ലീഡര്ന്മാരുടെയും പബ്ലിക് പ്രോസിക്യൂട്ടേഴ്സിന്റെയും സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ ഡിസി ഓഡിറ്റോറിയത്തില്‍ എത്തിയ കെ.എം മാണിയെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്.
നിയമവകുപ്പിലും ധനകാര്യവകുപ്പിലും ഭവനനിര്മ്മാണവകുപ്പിലും കോണ്‍ഗ്രസ് അഭിഭാഷകര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ കേരള കോണ്‍ഗ്രസ്സുകാരെ മാത്രം കുത്തിത്തിരുകിയതായും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന സ്റ്റേറ്റ് കോണ്ഫ്രന്സില് അധ്യക്ഷതവഹിക്കാനെത്തിയതായിരുന്നു മന്ത്രി കെ.എം മാണി. ഉദ്ഘാടകനായിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരിപാടിയില്‍ നിന്നും വിട്ടുനിന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി തിരുവഞ്ചൂരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പങ്കെടുക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും തിരുവഞ്ചൂരിനെ കരിങ്കൊടി കാണിക്കുമെന്ന കോ്രണ്ഗ്രസ് അഭിഭാഷകരുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരിപാടിയില്‍ നിന്നും വിട്ടുനിന്നത്. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യന്ലോയേഴ്സ് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. കെ.എ പ്രസാദ്, അഡ്വ. റോബിന് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഭിഭാഷകര്‍ തനിക്കെതിരെ നടത്തിയ പ്രതിഷേധം മാധ്യമശ്രദ്ധനേടാനുള്ള വെറും പ്രചരണതന്ത്രം മാത്രമാണെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു. ഇതിലൊന്നും യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: