ന്യൂദല്‍ഹി: സബ്സിഡി ലഭിക്കാത്ത എല്‍പിജി സിലിണ്ടറുകള്‍ക്കുള്ള എക്സൈസ്-കസ്റ്റംസ് തീരുവകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പൊതുവിപണിയില്‍ ലഭിക്കുന്ന പാചകവാതക സിലിണ്ടറുകള്‍ക്ക് 140 രൂപവരെ വില കുറയും. പുതിയ നിരക്കനുസരിച്ച് ഒരു സിലിണ്ടറിന് 600 രൂപയായിരിക്കും വില.
സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഉപഭോക്താക്കളെ സഹായിക്കാനാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വന്‍കിട കമ്പനികള്‍ വിദേശത്തു നിന്ന് വാങ്ങുന്ന വായ്പകളുടെ പലിശ ഇരുപതില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ സബ്സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്ന സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ആറായി കേന്ദ്ര സര്‍ക്കാര്‍ ചുരുക്കിയിരുന്നു. തീരുമാനത്തിനെതിരേ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അശ്വാസ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: