കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം തകര്‍ന്നതോടെ ബംഗാളില്‍ ഭരണത്തില്‍ നിന്നുമിറങ്ങി കോണ്‍ഗ്രസ് പ്രതിപക്ഷത്തായി. നാല് മന്ത്രിമാരാണ് മമതാ മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സിനുള്ളത്.
കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവയ്ക്കുന്നത്. 293 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ തൃണമൂലിന് 186 എം.എല്‍.എ. മാരുണ്ട്. 42 അംഗങ്ങളുള്ള കോണ്‍ഗ്രസ്സ് സഖ്യം വിട്ടാലും സര്‍ക്കാറിന് ഭീഷണിയാവില്ല.
കോണ്‍ഗ്രസ് സഖ്യം വിടുന്നതോടെ സി.പി.എമ്മിന് മുഖ്യപ്രതിപക്ഷ സ്ഥാനത്തു നിന്നും പുറത്താകും. സി.പി.എമ്മിന്റെ സൂര്യകാന്തമിശ്രയാണ് നിലവില്‍ ബംഗാളിലെ പ്രതിപക്ഷനേതാവ്. സ്ഥാനം നഷ്ടമാകുന്ന മിശ്രയ്ക്കു പകരം ബംഗാളിലെ മുന്‍നിര കോണ്‍ഗ്രസ് നേതാക്കളായ മാനസ് രഞ്ജന്‍ ഭുനിയയോ അബു ഹെനയോ ആ സ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: