ചെന്നൈ: ദി ഹിന്ദു പത്രത്തിന്റെ മുന്‍ പത്രാധിപരും കസ്തൂരി ആന്റ് സണ്‍സ് ലിമിറ്റഡിന്റെ മുന്‍ എം.ഡിയുമായ ജി.കസ്തൂരി (87) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. മരണസമയത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
1960- കളിലും 90-ലും പത്രത്തിന്റെ കെട്ടിലും മട്ടിലും ആധുനികവല്കരണം നടത്തി ഹിന്ദുവിനെ മാധ്യമങ്ങളുടെ മുന്‍നിരയിലേക്കു നയിച്ചത് കസ്തൂരിയുടെ നടപടികളായിരുന്നു. കമല കസ്തൂരിയാണ് ഭാര്യ. കെ.ബാലാജി, കെ.വേണുഗോപാല്‍, ലക്ഷ്മി ശ്രീനാഥ് എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: