പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന ഐപിഎസുകാരുടെ സാധ്യത ലിസ്റ്റില്‍ കളങ്കിതരായിട്ടുള്ളവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ലിസ്റ്റ് പരിശോധിച്ച ശേഷമേ നല്‍കുള്ളു എന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് അന്തര്‍ദേശീയ യുവജനകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തെറ്റുകളും കുറ്റങ്ങളുമില്ലാത്ത ലിസ്റ്റ് സമര്‍പ്പിക്കുവാനാണ് സര്‍ക്കാരിന്റെ താല്പര്യം. കേന്ദ്ര സര്‍ക്കാരിന്റെ ചില നിയമസംവിധാനങ്ങള്‍ ഐപിഎസ് സെലക്ഷനുണ്ട്. അതിനെ മറികടന്നുള്ള ശുപാര്‍ശകള്‍ സാധ്യമല്ല.
കൊലപാതകകേസുകള്‍ ഉള്‍പ്പെടെ വിവാദമായ കേസുകള്‍ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്കാന് നിയമനിര്‍മ്മാണം കൊണ്ടുവരും. കുറ്റവാളികളില്‍ നിന്നും അവരെ സംരക്ഷിക്കുന്നവരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഒരുപോലെ ഭീഷണിനേരിടുകയാണ്. പോലീസ് നിയമത്തില്‍ ആവശ്യമെങ്കില്‍ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തി പോലീസിനെ സംരക്ഷിക്കും.
ടി.പി ചന്ദ്രശേഖരന്‍വധം സംബന്ധിച്ച ശക്തമായ അന്വേഷണമാണ് കേരളാ പോലീസ് നടത്തിയത്. ടി.പി വധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവും തൃപ്തികരമാണ്. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന അഭിപ്രായം ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: