കൊച്ചി: സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമായി. സുരക്ഷാകാരണങ്ങളാല്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ട ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും വിതരണം സാധാരണ ഗതിയിലാകാന്‍ ദിവസങ്ങളെടുക്കും. ചാല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടാങ്കറുകളുടെ വരവ് കുറഞ്ഞതോടെ ചേളാരി ഐ.ഒ.സി പ്ലാന്റിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലായി.
150 ലോഡ് സിലിണ്ടറുകളാണ് പ്രതിദിനം ഉദയംപേരൂരില്‍ നിന്ന് വിതരണം ചെയ്യുന്നത്. ചേളാരിയില്‍ നിന്ന് പ്രതിദിനം 50 ലോഡും. ചേളാരി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടാങ്കറുകള്‍ക്കു നേരെ കല്ലേറിയുന്നതും ഡ്രൈവര്‍മാരെ കയ്യേറ്റം ചെയ്യുന്നതും പതിവായതോടെയാണ് വരവ് കുറഞ്ഞത്.
ആഴ്ചകള്‍ക്കു ശേഷമേ ഗ്യാസ് വിതരണം സാധാരണ നിലയിലാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: