ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിനു വിശ്വാസ്യത നഷ്ടമായെന്നു ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ഇതില്‍ നിന്നു ശ്രദ്ധതിരിക്കാനാണു ഡീസല്‍ വില വര്‍ധിപ്പിച്ചതും ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതെന്നും ഗഡ്കരി പറഞ്ഞു.
അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം രാജ്യത്തു കൊണ്ടുവരാനും സര്‍ക്കാരിനു സാധിച്ചില്ല. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച നടപടി ആത്മഹത്യാപരമാണെന്നും ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: