കണ്ണൂര്‍: മദ്യപാനത്തെ തുടര്‍ന്നുള്ള വാക്കേറ്റത്തിനിടയില്‍ ഒഡീഷ സ്വദേശിയായ നിര്‍മാണ തൊഴിലാളി സഹപ്രവര്‍ത്തകന്റെ കുത്തേറ്റു മരിച്ചു. ഒഡീഷയിലെ ഗുസാര്സോണിന്റെ മകന് രഞ്ജിത്ത് (37) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം കക്കാട് മാര്‍ക്കറ്റിലായിരുന്നു സംഭവം.
ഒപ്പം ജോലി ചെയ്യുന്ന ചിക്കമംഗളൂര്‍ സ്വദേശി ചന്ദ്രുവാണ് രഞ്ജിത്തിനെ കുത്തിയതെന്നു പോലീസ് പറഞ്ഞു. വയറിനു സാരമായി കുത്തേറ്റ രഞ്ജിത്തിനെ ഉടന്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ 5.30 ഓടെ മരിക്കുകയായിരുന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടെ രഞ്ജിത്തിന്റെ സഹോദരന് വസന്തിന്റെ കൈയ്ക്കും മുറിവേറ്റു.
കക്കാട് അടുത്തടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരും നിര്‍മാണ തൊഴിലാളികളാണ്. സംഭവത്തിന് ശേഷം ഉടന്‍തന്നെ ചന്ദ്രുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: