പാറ്റ്ന: കല്ക്കരിയിടപാടില് ആരോപണവിധേയനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെ പോലീസ്സ്റ്റേഷനില്‍ പരാതി. മന്‍മോഹന്‍സിംഗ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന വേളയില്‍ അദ്ദേഹത്തോടടുത്ത ആളുകള്‍ക്ക് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കാന്‍ വളഞ്ഞ വഴികള്‍ സ്വീകരിച്ചതായി ചൂണ്ടിക്കാട്ടി പാറ്റ്ന (സെന്‍ട്രല്‍) യില്‍നിന്നുള്ള ബിജെപി എംഎല്‍എ നിതിന്‍ നവീന്‍ ആണ് കോട്ട്വാലി പോലീസ്സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. കല്‍ക്കരി ബ്ലോകക്കുകള് അനുവദിക്കാന്‍ മന്‍മോഹന്‍സിംഗ് സ്വീകരിച്ച നടപടികളില്‍നിന്ന് അഴിമതിയിലെ അദ്ദേഹത്തിന്റെ ഇടപെടലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യക്തമാകുന്നതായി പരാതിയില്‍ പറഞ്ഞിരിക്കുന്നു.
ഇതേസമയം, പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ നടന്നത് മറ്റ് സ്ഥലങ്ങളില്‍ ആയതിനാല്‍ അന്വേഷിക്കാന്‍ അധികാരമില്ലെന്ന് കോട്ട്വാലി പോലീസ്സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അമന്‍കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: