തിരുവനന്തപുരം: ഒളിമ്പിക്സില്‍ വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുത്ത മലയാളി കായികതാരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കോടെ സര്‍ക്കാര്‍ ജോലി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുകൂടാതെ ഈ കായികതാരങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം കാഷ് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
ടിന്റു ലൂക്ക, രഞ്ജിത്ത് മഹേശ്വരി, കെ.ടി. ഇര്ഫാന്, മയൂഖ ജോണി എന്നിവര്‍ക്കാണു ജോലി നല്‍കുക. ഗെയിംസില്‍ പങ്കെടുത്ത ആറു താരങ്ങള്‍ക്കും പരിശീലകരായ സണ്ണി തോമസിനും പി.ടി. ഉഷയ്ക്കും പാരിതോഷികം നല്‍കും. രണ്ടു ലക്ഷം രൂപ വീതമാകും ഇവര്‍ക്കു നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: