ചെന്നൈ: പാക്കിസ്ഥാന് ചാരനെന്ന് കരുതുന്നയാളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. പാക് ഇന്റലിജന്‍സ് ഏജന്‍സിക്ക് കൊളംബോയിലെ ഹൈക്കമ്മീഷണര്‍ വഴി വിവരങ്ങള്‍ കൈമാറിയെന്ന വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. തഞ്ചാവൂര്‍ സ്വദേശിയായ 33 കാരന് തമീന് അന്‍സാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ശ്രീലങ്കയിലേക്ക് വിമാനമാര്‍ഗം യാത്രയ്ക്കൊരുങ്ങുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. കൈവശമുണ്ടായിരുന്ന വിവരങ്ങള്‍ അവിടെ ആര്‍ക്കോ കൈമാറാനായിരുന്നു നീക്കമെന്നും പോലീസ് വ്യക്തമാക്കി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പച്ചക്കറി കയറ്റുമതിക്കാരനെന്ന പേരില്‍ ഇയാള്‍ ശ്രീലങ്കയില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നതായി പോലീസ് അറിയിച്ചു.
വെല്ലിങ്ടണിലുള്ള സൈനിക പരിശീലന അക്കാദമി, കാരയ്ക്കല്‍ തുറമുഖം, നാവിക ആസ്ഥാങ്ങള് എന്നിവയുടെ ചിത്രങ്ങളും സ്കെച്ചുകളും ഇയാളില്‍ നിന്ന് പോലീസിന് പിടിച്ചെടുത്തു. ഇയാളെ ഏറെക്കാലം നിരീക്ഷിച്ചതിനു ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് തമിഴ്നാട് ഇന്റലിജന്‍സ് ഐജി അബാഷ് കുമാര്‍ പറഞ്ഞു.
വിശാഗിലെ ആണവ അന്തര്‍വാഹിനി. കാരക്കല്‍ ഉള്‍പ്പടെയുള്ള തുറമുഖങ്ങള്‍, ഒപ്പം ചില നാവിക വിന്യാസങ്ങള്‍ ഇവയുടെയൊക്കെ ചിത്രങ്ങള്‍ പകര്‍ത്തി നല്‍കുകയാണ് ഇയാളുടെ ഉദ്ദേശ്യമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: