കാബൂള്‍: അഫ്ഗാനില്‍ വിദേശികള്‍ സഞ്ചരിച്ച മിനിബസിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 12 പേര് മരിച്ചു. കാബൂള്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഹൈവേയിലായിരുന്നു സംഭവം. വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന വിദേശികളാണ് ആക്രമണത്തിന് ഇരയായതെന്ന് സൂചനയുണ്ട്.
ഭീകര സംഘടനയായ ഹെസ്ബ്- ഇ – ഇസ്ലാമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. വനിതാ ചാവേര്‍ ഓടിച്ചിരുന്ന സ്ഫോടകവസ്തു നിറച്ചിരുന്ന കാര്‍ ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കൊല്ലപ്പെട്ട പന്ത്രണ്ട് പേരില്‍ ഒമ്പത് പേര് വിദേശികളാണ്. സ്ഫോടനത്തെ തുടര്‍ന്ന് ഏകദേശം 50 മീറ്റര്‍ അകലെ വരെ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചിട്ടുണ്ടായിരുന്നു.
മുസ്ലീം വിരുദ്ധ സിനിമയുടെ പേരിലുള്ള പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്ന് പോലീസ് പറഞ്ഞു. മുസ്ലീമിനെ അധിക്ഷേപിച്ചതിനെതിരെയുള്ള തിരിച്ചടിയായി ഇരുപത്തിരണ്ട് വയസ് പ്രായമുള്ള ഫാത്തിമ എന്ന യുവതിയാണ് ചാവേറായി എത്തിയതെന്നും സംഘടന അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: