കൊച്ചി: രാഷ്ട്രീയ എതിരാളികളെ വക വരുത്തുന്നതിന് വാടക കൊലയാളികളെ ഉപയോഗിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതു ഗൗരവമായി കാണണമെന്ന് ഹൈക്കോടതി. ഇത്തരം രീതികള്‍ അപലപനീയമാണ്. ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ സി.പി.എം പ്രാദേശിക നേതാക്കളായ മോഹനന്, കെ.സി.രാമചന്ദ്രന്, പടയങ്കണ്ടി രവീന്ദ്രന് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
കൊലക്കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷ സൂക്ഷ്മതയോടു കൂടി മാത്രമെ കോടതികള്‍ പരിഗണിക്കാവൂ. സാക്ഷികള്‍ക്ക് സത്യം പറയാന്‍ അവസരം ഉണ്ടാകണം. ഇത്തരം കേസുകളില്‍ വ്യക്തികളുടെ താല്പര്യത്തെക്കാള് സമൂഹത്തിന്റെ താല്പര്യമാണു കണക്കിലെടുക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: