കാസര്‍കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ആശയകുഴപ്പം ഉണ്ടാക്കിയതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സംഘം നല്ല രീതിയിലാണു അന്വേഷണം നടത്തുന്നത്. കേരളാ പോലീസിന്റെ അന്വേഷണം പൂര്‍ത്തിയായ ശേഷം സിബിഐ ഉള്‍പ്പെടെ ഏത് ഏജന്‍സിയെക്കൊണ്ടു കേസ് അന്വേഷിപ്പിക്കുന്നതിലും കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം മുല്ലപ്പള്ളി തന്നെയാണു ആദ്യം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ഇക്കാര്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായാണു തോന്നിയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് കെ.വെളുത്തമ്പുവും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: