ന്യൂദല്‍ഹി: ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസില്‍ ആരുഷിയുടെ അമ്മ നൂപുര്‍ തല്‍വാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതി നടപടിക്കെതിരേ നൂപുര്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ ഏപ്രില്‍ 30 നാണ് നൂപുര്‍ കസ്റ്റഡിയിലായത്.
ഗാസിയാബാദിലെ ദസ്ന ജയിലില്‍ കഴിയുന്ന അവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ മോചിതയാകും. 2008 മെയ് 16 നായിരുന്നു ആരുഷിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുവേലക്കാരനായിരുന്ന ഹേംരാജിനെ അടുത്ത ദിവസം മരിച്ച നിലയില്‍ വീടിന്റെ ടെറസില്‍ കണ്ടെത്തുകയായിരുന്നു.
നൂപുറും ഭര്‍ത്താവ് രാജേഷ് തല്‍വാറുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: