ന്യൂദല്‍ഹി: കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍ പദ്ധതികള്‍ക്ക് കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് വ്യക്തമാക്കി. ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡികള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമല്‍നാഥ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. മെട്രോ റെയില്‍ പദ്ധതികളെക്കാള്‍ 40 ശതമാനം ചെലവു കുറച്ച് മോണോ റെയില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകും.
ഉചിതമായ ഗതാഗതസംവിധാനമായാണ് മോണോ റെയിലിനെ കാണുന്നതെന്നും ദല്‍ഹി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ കൂടുതല്‍ മോണോ റെയിലുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് പാതയുടെ അറ്റകുറ്റപ്പണി ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പാതയിലെ അശാസ്ത്രീയത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള സര്‍വീസുകള്‍ ജൂലൈ എട്ടു മുതല്‍ നിര്‍ത്തിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: